• മുട്ടട ഹോളി ക്രോസ് ഇടവക അൽമായ സമിതി

    വിശ്വാസത്തിൻ്റെയും സമുദായ സേവനത്തിൻ്റെയും യാത്രയിൽ ഞങ്ങളോടൊപ്പം അണിചേരൂ..

    Welcome to Holy Cross CHURCH.muttada. Laity ministry

  • Upcoming Events

    ഇടവകയിലെ അല്മായസമിതി പ്രവർത്തനങ്ങൾ..

    broken image

    മാർച്ച് 9 - വനിതാദിനാഘോഷം

    കത്തോലിക്കാ വനിതാ ദിനം വിവിധ ആത്മീയ, സാമൂഹിക, ശാക്തീകരണ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു, ഇത് സഭയിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കിനെ ബഹുമാനിക്കാൻ ലക്ഷ്യമിടുന്നു.

    broken image

    ഏപ്രിൽ 12- പ്രത്യാശയുടെ തീർത്ഥാടനം

    വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ കരം പിടിച്ചു കുരിശിൻ്റെ വഴിയിലൂടെ വിശുദ്ധവാരത്തിൽ ദേവാലയങ്ങളിലേക്കുള്ള തീർത്ഥാടനം. ഏപ്രിൽ മാസം രണ്ടാം ശനിയാഴ്ച കൊട്ടിയം മുതൽ കൊല്ലം, ശക്‌തികുളങ്ങര വരെയുള്ള 14 ലത്തീൻ പള്ളികൾ സന്ദർശിച്ചു കുരിശിന്റെ വഴി പ്രാർത്ഥിക്കുന്നു.

    broken image

    മെയ് - ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അവലോകനം

    ലത്തീൻ കത്തോലിക്കരുടെയും ദളിത് ക്രിസ്ത്യാനികളുടെയും സാമൂഹിക-സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാൻ കേരള സർക്കാർ നിയോഗിച്ച പഠനമാണ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട്. സംവരണ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പദവി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ സമുദായങ്ങളുടെ അവസ്ഥ, പ്രത്യേകിച്ച് പട്ടികജാതി (എസ്‌സി), മറ്റ് പിന്നോക്ക സമുദായങ്ങൾ എന്നിവയുമായി താരതമ്യം ചെയ്തു പഠിച്ചു ഈ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു .

    broken image

    ജൂൺ - പ്രൊഫഷണൽ ഫോറങ്ങൾ

    അല്മയരെ സമൂഹത്തെ സേവിക്കാനും, ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും, ഇടവകയിലെ സമുദായാംഗങ്ങളെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ ശക്തിപ്പെടുത്താനും ഇടവകാംഗങ്ങളുടെ പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാനും സഹായിക്കുന്ന വിവിധ പ്രൊഫഷണൽ ഫോറങ്ങൾ അവരുടെ വിശ്വാസം വഴി സമൂഹത്തെ ശക്തിപ്പെടുത്താനും പ്രാപ്തരാക്കുന്നു. കത്തോലിക്കാ പ്രൊഫഷണലുകൾ സഭാ പഠനങ്ങളിൽ വിശ്വസ്തരായി നിലകൊള്ളുമ്പോൾ പൊതുനന്മയ്ക്കായി സംഭാവന ചെയ്യുന്നുണ്ടെന്ന് ഈ ഫോറങ്ങൾ ഉറപ്പാക്കുന്നു.

  • broken image

    ഉദ്യോഗസ്ഥകൂട്ടായ്മ- ഫെബ്രുവരി 6, 2025

    ഉദ്യോഗസ്ഥകൂട്ടായ്മ ഉദ്‌ഘാടനം വിജയകരമായി നടത്തുവാൻ സഹായിച്ച അല്മായസമിതി ഭാരവാഹികൾ, കെ ൽ സി എ, കെ ൽ സി ഡബ്ല്യൂ അംഗങ്ങൾ , ബഹു ഇടവക വികാരി, ഇടവക പാരിഷ് കൗൺസിൽ ഭാരവാഹികൾ എന്നിവർക്ക് അഭിനന്ദനങ്ങൾ

    broken image

    അല്മായസമിതി പ്രതിമാസ യോഗം - ഫെബ്രുവരി 2025

    2025-26 അല്മായസമിതി , കെ ൽ സി എ, കെ ൽ സി ഡബ്ല്യൂ എന്നീസമിതികളുടെ പ്ലാനും ബഡ്ജറ്റും പൂർത്തിയാക്കി പാരിഷ് കൗൺസിൽ ഫിനാൻസ് കമ്മിറ്റിക്കു സമർപ്പിച്ചു

    broken image

    വേളാങ്കണ്ണി മാതാവിന്റെ നൊവേന പ്രാരംഭദിനം - മാർച്ച് 5 , 2025

    വൈകുന്നേരമുള്ള ദിവ്യബലിക്ക് ശേഷം വേളാങ്കണ്ണി മാതാവിന്റെ കുരിശടിക്ക് മുൻപിൽ നൊവേന പ്രാർത്ഥന ആരംഭിച്ചു. ബഹു. ഫാ. ജോബി CSSR നൊവേനകൂട്ടായ്മയെ ആശീർവദിച്ചു. അൽമായസമിതി അംഗങ്ങളും ഇടവകജനവും നൊവേനയിൽ പങ്കുചേർന്നു നിയോഗങ്ങൾ സമർപ്പിച്ചു വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹം തേടി പ്രാർത്ഥിച്ചു.

    broken image
    വനിതാദിനം "പരിസ്ഥിതി സൗഹൃദ പൂന്തോട്ടവും അവയുടെ പരിപാലനവും "- മാർച്ച് 9, 2025

    സ്ഥലപരിമിതിയിൽ സമൃദ്ധമായ കൃഷി, കായ്ഫലങ്ങൾ എങ്ങിനെ സാധ്യമാക്കാം, വര്ഷം മുഴുവൻ പൂക്കുന്ന ചെടികൾ അവയുടെ പരിപാലനം, ആരോഗ്യമുള്ള ചെടികളും അവയുടെ വളങ്ങളും, നിത്യവും പൂക്കൾ നിറയുന്ന മാർഗ്ഗങ്ങൾ, വീട്ടിനുള്ളിൽ വളരുന്ന ചെടികൾ, ശുദ്ധവായു നൽകുന്ന ചെടികൾ, ഓക്സിജൻ നൽകുന്ന ചെടികൾ. ചെടികളിലൂടെയും, ജൈവ കമ്പോസ്റ്റിലൂടെയും എങ്ങിനെ വരുമാനമുണ്ടാക്കാം എന്നിവയെക്കുറിച്ചും വിശദമായ ക്ലാസും, ചർച്ചയും സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും നൽകി. കാർഷികരംഗത്തെ ഇന്ത്യയിലും ആഗോളതലത്തിലും കാലങ്ങളായുള്ള പ്രവർത്തി പരിചയവും, അധ്യാപനമികവും ക്ലാസ്സിനെ സമ്പന്നമാക്കി. വെള്ളായണി കാർഷിക കോളേജിലെ റിട്ടയേർഡ് പ്രൊഫസർ Dr ബാബു മാത്യു ക്ലാസ് നയിച്ചു.